Friday, April 29, 2016

വിശുദ്ധ കഅ്ബയുടെ കിസ്‌വ വലിച്ചു കെട്ടാന്‍ ഇനി സ്വര്‍ണ റിംഗുകള്‍

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്‌വയുടെ അടിഭാഗം ഉറപ്പിച്ചു നിര്‍ത്തുന്നതിനു ഗോള്‍ഡന്‍ റിംഗുകള്‍ ഘടിപ്പിച്ചു. കിസ്വ വലിച്ചു കെട്ടുന്ന, കഅ്ബയുടെ തറയോടു ചേര്‍ന്നുള്ള ചെറിയ റിംഗുകള്‍ മാറ്റി പുതിയ സ്വര്‍ണം പൂശിയ റിംഗുകള്‍ ഘടിപ്പിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ഇരു ഹറം കാര്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണു പ്രവൃത്തികള്‍ നടക്കുന്നത്.
ഒരു കാലാവസ്ഥയിലും തുരുമ്പിക്കുകയോ മറ്റു കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാത്ത തരത്തിലുള്ള ഗുണമേന്മയുള്ളവയായിരിക്കും 24 ക്യാരറ്റ് സ്വര്‍ണ ആവരണമുള്ള ഈ റിംഗുകള്‍.
ഒരു സ്വകാര്യ കമ്പനിയും ദേശീയ സ്‌പെഷ്യലൈസ്റ്റ് ഫാക്ടറിയും ചേര്‍ന്നാണു ഇതിന്റെ നിര്‍മാണ ജോലികള്‍ നടത്തുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്ത് 11 റിംഗുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റിയത്. ശേഷം മറ്റു ഭാഗങ്ങളിലും ഗോള്‍ഡന്‍ റിംഗുകള്‍ ഘടിപ്പിക്കും. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ റിംഗുകള്‍ ക്ലീന്‍ ചെയ്ത് പോളിഷ് ചെയ്ത ശേഷം 24 ക്യാരറ്റ് സ്വര്‍ണം 5 മൈക്രോണ്‍ ഘനത്തില്‍ മൂന്ന് ഘട്ടമായാണ് പൂശുന്നതെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജനറല്‍ സുല്‍താന്‍ അല്‍ ഖുറൈശി പറഞ്ഞു.

No comments:

Post a Comment