Wednesday, May 4, 2016

കെകെ ഹസ്‌റത്തിന്റെ വസ്വിയ്യത്ത്

ശൈഖുന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ എന്ന വലിയ പണ്ഡിതന്‍ 1934ല്‍ ആനക്കരയെന്ന പാലക്കാടന്‍ അതിര്‍ത്തി പ്രദേശത്താണു ജനിക്കുന്നത്. തേങ്ങാകച്ചവടക്കാരന്‍ ഹസൈനാരുടെയും ഫാത്തിമയുടെയും മകനായാണു വന്ദ്യരുടെ ജനനം. അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്‍മാരുമുണ്ടായിരുന്നു. സഹോദരന്‍മാരില്‍ ഒരാള്‍ സമസ്തയുടെ മുഫത്തിശായിരുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ്. രണ്ടാം സഹോദരന്‍ ചെറുപ്പത്തിലേ മരിച്ചു. സഹോദരിമാര്‍ ആരും ഇന്നു ജീവിച്ചിരിപ്പില്ല. വിജ്ഞാന കുതുകിയായിരുന്ന ഉസ്താദിന്റെ ബാല്യം ശൈഖുനായെ അറിവിന്റെ നിറവിലേക്കു കൈപിടിച്ചു വളര്‍ത്തി. ഗുരുകുല വിദ്യാഭ്യാസത്തിന്റെ അവസാനരൂപമായ ഓത്തുപള്ളിയിലാണു പ്രാഥമിക പഠനമാരംഭിച്ചത്. പിതാവിന്റെ അമ്മാവനായ അസൈനാര്‍ മൊല്ലാക്കയായിരുന്നു പ്രഥമ ഗുരു. ഓത്തുപള്ളിയോടൊട്ടി നില്‍ക്കുന്ന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ ഭൗതിക പഠനവും നടത്തി. മതകീയ ഔന്നത്യങ്ങളാണു താന്‍ കീഴടക്കേണ്ടത് എന്നു മനസ്സിലാക്കിയ ശൈഖുനാ ശേഷക്കാലം ദര്‍സ് പഠനത്തിനായി സമര്‍പ്പിച്ചു.
അല്ലാഹു ഇഷ്ടപ്പെടുന്ന ഭക്തനായ ആലിമാകണമെന്ന സുന്ദരമായ ലക്ഷ്യമായിരുന്നു ഒരു ദൗത്യമെന്നോണം ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. ദര്‍സ് ജീവിതം തുടങ്ങിയത് ആനക്കരയിലെ പേങ്ങാട്ടിരി പള്ളിയില്‍ സ്വന്തം സഹോദരനായ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വത്തിലായിരുന്നു. ശേഷം, കുണ്ടുകര സൂഫി രായിന്‍ കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, കുണ്ടൂര്‍ കെപി മുഹമ്മദ് മുസ്‌ലിയാര്‍, ഒകെ ഉസ്താദ് എന്നിവരില്‍നിന്നു കിതാബുകളില്‍ അഗാധ പാണ്ഡിത്യം നേടി. പതിനെട്ടാം വയസ്സില്‍ തന്നെ മുദര്‍രിസായി; ഒതുക്കുങ്ങലില്‍ സ്ഥാനമേറ്റു. രണ്ടു വര്‍ഷം അവിടെ സേവനം ചെയ്തശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനു പോയി. അവിടെ ശൈഖ് ആദം ഹസ്‌റത്തും ശൈഖ് ഹസന്‍ ഹസ്‌റത്തും ഉസ്താദുമാരായിരുന്നു. നീണ്ട വിദ്യാര്‍ത്ഥി ജീവിതകാലത്ത് ഉന്നതരായ പല സതീര്‍ത്ഥ്യരെയും നേടാന്‍ കഴിഞ്ഞത് ഈ മഹാനുഭാവന്റെ മഹത്വത്തിനു മാറ്റുകൂട്ടുന്നു. കൂട്ടുകാരന്‍ മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ പ്രമാണം. താനൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആദരണീയനായ കെ കെ ഹസ്‌റത്ത് ഉസ്താദ്, ബഹുമാന്യനായ വിദ്യാഭ്യാസ ബോര്‍ഡിന്റെ അധ്യക്ഷന്‍ ടികെഎം ബാവ മുസ്‌ലിയാര്‍, ബിദ്അത്തിന്റെ ശക്തികള്‍ക്കെതിരെ കൊടുങ്കാറ്റിന്റെ വേഗതയില്‍ നാവു ചലിപ്പിച്ച ഇകെ ഹസന്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ എംഎം ബശീര്‍ മുസ്‌ലിയാര്‍, ജനസംഗമത്തില്‍ അനശ്വര നാമങ്ങളുരുവിട്ടു പിരിഞ്ഞുപോയ കെടി മാനു മുസ്‌ലിയാര്‍, കടുങ്ങാത്തുകുണ്ട് കെകെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സഹപാഠികളായിരുന്നു.

മതകീയാന്തരീക്ഷം നിലനില്‍ക്കുന്ന ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ ഉസ്താദ് തികച്ചും സംതൃപ്തനാണ്. കാട്ടിപ്പരുത്തി മുദര്‍രിസായിരുന്ന കുഞ്ഞു (കുഞ്ഞീതു) മുസ്‌ലിയാരുടെ മകള്‍ ഫാത്തിമയാണു ഭാര്യ. ഉസ്താദിന്റെ അഞ്ചു ആണ്‍മക്കളും ദീനീവിദ്യാഭ്യാസം നുകര്‍ന്നും പകര്‍ന്നും പിതാവിനോടുള്ള കടമ സുന്ദരമായി നിറവേറ്റുന്നു. നൂര്‍ ഫൈസി, നാസ്വിര്‍ ഫൈസി, ഹക്കീം ഫൈസി, അബ്ദുസ്സലാം ഫൈസി, അബ്ദുസ്സമദ് മുസ്‌ലിയാര്‍ തുടങ്ങിയവരാണ് ആണ്‍മക്കള്‍. കുട്ടി രായിന്‍ ഫൈസി, ഉമര്‍ ഫൈസി കാവനൂര്‍ എന്നിവരാണ് ഹാജറ, സ്വഫിയ്യ എന്നീ പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാര്‍. പേരക്കുട്ടികളായ നിസാമുദ്ദീന്‍, സഈദ് എന്നിവര്‍ ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഹുദവി ബിരുദം നേടി മതരംഗത്തു പ്രവര്‍ത്തിക്കുന്നു.
വിദ്യ പകരല്‍ പണ്ഡിതന്‍മാരുടെ കടമയാണ്. പ്രവാചകന്മാരിലൂടെ കടന്നുവന്നിരുന്ന പ്രബോധന ദൗത്യം അന്ത്യപ്രവാചകനില്‍ നിന്നു സമൂഹത്തിലെ പണ്ഡിതന്‍മാരിലേക്ക് ഏല്‍പ്പിക്കപ്പെട്ടു. ആ ചങ്ങലയിലെ ഉന്നതനായ കണ്ണിയാണ് ശൈഖുനാ സി കോയക്കുട്ടി ഉസ്താദ്. ദീര്‍ഘകാലം നീണ്ടുനിന്ന അധ്യാപന കാലഘട്ടത്തില്‍ പല നാടുകളിലായി ആയിരത്തോളം ശിഷ്യഗണങ്ങള്‍ക്കു വിജ്ഞാനമധു നുകര്‍ന്നു നല്‍കാന്‍ കഴിഞ്ഞതില്‍ ശൈഖുനാ ആത്മസംതൃപ്തനാണ്. ഒതുക്കുങ്ങല്‍, തിരൂരങ്ങാടി ജുമുഅത്ത് പള്ളി, നന്നമ്പ്ര പഴയ ജുമുഅത്ത് പള്ളി, കൊയിലാണ്ടി കൊല്ലം, ചാവക്കാട് നമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞിപ്പള്ളി, കാരത്തൂര്‍ ബദ്‌രിയ്യ മര്‍കസ് തുടങ്ങിയ കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ അമ്പത്തഞ്ച് വര്‍ഷത്തോളം നീണ്ടുനിന്നു ഈ മഹാനുഭാവന്റെ അധ്യാപനകാലം. മൂന്നു വര്‍ഷത്തോളമായി അധ്യാപന രംഗത്തുനിന്നു അനാരോഗ്യം മൂലം വിട്ടുനില്‍ക്കുന്ന ശൈഖുന ആത്മീയ സദസ്സുകളിലെ നിറസാന്നിധ്യമാണ്. ആത്മീയ സൗരഭ്യം സാധാരണക്കാര്‍ക്കു സുന്ദരമായി എത്തിച്ചുകൊടുക്കാന്‍ ശൈഖുനാ സദാ സന്നദ്ധനാണ്. പഴയകാലത്തു പ്രബോധന വേദികളില്‍ തിളങ്ങിനിന്ന താരകമായിരുന്നു ഈ മഹാന്‍. വഅ്‌ളുമായി ജനങ്ങളിലേക്കിറങ്ങിത്തിരിച്ചു നിസ്‌കരിക്കാത്തവനെ നിസ്‌കാരക്കാരനാക്കുകയും കള്ളുകുടിയനെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്ത യുവത്വകാലം മാധുര്യത്തോടെ മഹാനവര്‍കള്‍ ഇന്നും സ്മരിക്കുന്നു.

വിജ്ഞാന വീഥിയില്‍ അനര്‍ഘമായ സംഭാവനകളര്‍പ്പിച്ച താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിന്റെ പ്രിന്‍സിപ്പല്‍ അബ്ദുസ്സമദ് ഫൈസിയുടെ പിതാവും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ബഹുവന്ദ്യരായ സിഎം ഉസ്താദിന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു ശൈഖുനാ കോയക്കുട്ടി ഉസ്താദ്. താനൂരുമായി എന്നും അഭേദ്യമായ ബന്ധം കൂത്തുസൂക്ഷിക്കുന്ന ശൈഖുനായാണ് താനൂരിലെ പ്രസിദ്ധമായ റമളാന്‍ വഅ്‌ള് പരമ്പരക്ക് (താനൂര്‍ വഅ്‌ള്) തുടക്കം കുറിച്ചത്. താനൂരിന്റെ ആത്മീയ നായകന്‍ ശൈഖുനാ കെകെ ഹസ്‌റത്തിന്റെ ‘എന്റെ ശേഷം ഞാന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിങ്ങള്‍ ആനക്കര ഉസ്താദിനെ വിളിക്കുക’ വസ്വിയ്യത്ത് അംഗീകരിച്ചുകൊണ്ട് താനൂരില്‍ നടത്തപ്പെടുന്ന എല്ലാ ആത്മീയ സംഗമങ്ങളിലും നിറസാന്നിധ്യമായി ശൈഖുനാ ഇന്നും ഓടിയെത്തുന്നു.

സേവന സന്നദ്ധനായി സമൂഹത്തെ സമീപിച്ച ശൈഖുനാ സമസ്തയുടെ പാതയിലൂടെ അനവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. 23 വര്‍ഷമായി മുശാവറ അംഗമാണ്. എടക്കുളം മുദര്‍രിസായിരിക്കയാണ് ജില്ലാ ജംഇയ്യത്തുല്‍ ഉലമായില്‍ അംഗമായത്. സമസ്തയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, പൊന്നാനി താലൂക്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എക്‌സിക്യൂട്ടീവ് മെമ്പര്‍, പരീക്ഷാ ബോര്‍ഡ് അംഗം, ബാഫഖി യതീംഖാന വൈസ് പ്രസിഡന്റ്, വളാഞ്ചേരി മര്‍ക്കസ് വൈസ് പ്രസിഡന്റ്, എടപ്പാള്‍ ദാറുല്‍ ഹിദായ വൈസ് പ്രസിഡന്റ്, വല്ലപ്പുഴ യതീംഖാന പ്രസിഡന്റ്, തൃശൂര്‍ തലശ്ശേരി യതീംഖാന വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍, താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് ഉപദേശക സമിതി അംഗം തുടങ്ങിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്ന ശൈഖുനാ ആനക്കര കുമ്പിടി, ആനക്കര തുടങ്ങിയ പത്തോളം മഹല്ലുകളുടെ ഖാസി കൂടിയാണ്.
മതവിജ്ഞാന രംഗത്ത് ആത്മീയ ശ്രദ്ധയര്‍പ്പിച്ചു തന്റെ ജീവിതം മുഴുവനായി മതകീയ സംരംഭങ്ങള്‍ക്കു വേണ്ടി നീക്കിവച്ച ശൈഖുനായുടെ ജീവിതം എല്ലാ തരക്കാര്‍ക്കും മാതൃകയാണ്. ബാഹ്യരൂപത്തില്‍ ഗൗരവ പ്രകൃതക്കാരനെന്നു തോന്നുമെങ്കിലും വിനയവും വാത്സല്യവും താഴ്മയും ലാളിത്യവും ജീവിത ദൗത്യമാക്കിയ മഹാനുഭാവന്റെ സേവനവും നേതൃത്വവും ദീര്‍ഘകാലം ലഭ്യമാവട്ടെ എന്ന് എല്ലാവരുടെയും പ്രാര്‍ത്ഥനകളിലുണ്ടാവും

No comments:

Post a Comment