Friday, June 24, 2016

നരകമോചനത്തിന്റെ പത്ത്: നാം സ്വര്‍ഗം ചോദിച്ചുവാങ്ങുക

കാവല്‍ തേടേണ്ട ഇത്ഖു മിനന്നാറിന്റെ പത്തിലേക്കാണ് നാം കടക്കാനിരിക്കുന്നത്.
അല്ലാഹു പാപികളും ബഹുദൈവ വിശ്വാസികളുമായ ആളുകള്‍ക്ക് ഒരുക്കിവെച്ചിട്ടുള്ള സങ്കേതമാണ് നരകം.
أَلَمْ يَعْلَمُوا أَنَّهُ مَنْ يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ذَلِكَ الْخِزْيُ الْعَظِيمُ (التوبة
ഇതിനെക്കാളും ഭീകരമായ മറ്റൊരു രംഗം താന്‍ കണ്ടിട്ടില്ലെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
وَأُرِيتُ النَّارَ فَلَمْ أَرَ مَنْظَرًا كَالْيَوْمِ قَطُّ أَفْظَعَ (بخاري
ചില ആയത്തുകളുടെയും നബി വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്ന പറയുന്നത് ഇപ്പോള്‍ തന്നെ നരകം എവിടെയോ തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കുക.
وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ (ال عمران
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَوْ رَأَيْتُمْ مَا رَأَيْتُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا قَالُوا وَمَا رَأَيْتَ يَا رَسُولَ اللَّهِ قَالَ رَأَيْتُ الْجَنَّةَ وَالنَّارَ (مسلم
فَقَالَ قَدْ دَنَتْ مِنِّي الْجَنَّةُ حَتَّى لَوْ اجْتَرَأْتُ عَلَيْهَا لَجِئْتُكُمْ بِقِطَافٍ مِنْ قِطَافِهَا وَدَنَتْ مِنِّي النَّارُ حَتَّى قُلْتُ أَيْ رَبِّ وَأَنَا مَعَهُمْ فَإِذَا امْرَأَةٌ حَسِبْتُ أَنَّهُ قَالَ تَخْدِشُهَا هِرَّةٌ…(بخاري
ഭൂമിയിലെ അഗ്നിയുടെ 69 ഇരട്ടി കൂടുതല്‍ ചൂടുണ്ടാവുമെന്ന നബി വചനത്തില്‍നിന്നു തന്നെ നരകം എത്ര ഭയാനകമാണെന്ന് നമുക്ക് മനസ്സിലാക്കാം. നരകത്തിലെ ഏറ്റവും നിസ്സാരമായ ശിക്ഷ ഇങ്ങനെയാണ്:
عن عبيد بن عمير قال : قال رسول الله صَلى الله عَلَيه وسَلَّم صَلَّى الله عَلَيه وسَلَّم إن أدنى أهل النار عذابًا لرجل عليه نعلان يغلي منهما دماغه كأنه مرجل ، مسامعه جمر ، و أضراسه جمر وأشفاره لهب النار ، وتخرج أحشاء جنبيه من قدميه ، وسائرهم كالحب القليل في الماء الكثير فهو يفور.(كنز العمال
പ്രവാചകന്‍ എപ്പോഴും അനുയായികളെ നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു.
عَنْ سِمَاكِ بْنِ حَرْبٍ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ يَخْطُبُ يَقُولُ
سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ يَقُولُ أَنْذَرْتُكُمْ النَّارَ أَنْذَرْتُكُمْ النَّارَ أَنْذَرْتُكُمْ النَّارَ حَتَّى لَوْ أَنَّ رَجُلًا كَانَ بِالسُّوقِ لَسَمِعَهُ مِنْ مَقَامِي هَذَا قَالَ حَتَّى وَقَعَتْ خَمِيصَةٌ كَانَتْ عَلَى عَاتِقِهِ عِنْدَ رِجْلَيْهِ (احمد
…سمعت ابن عمر ، يقول : سمعت رسول الله صلى الله عليه وسلم يخطب وهو يقول : « لا تنسوا العظيمتين » قلنا : وما العظيمتان ؟ قال : « الجنة والنار » فذكر رسول الله صلى الله عليه وسلم ما ذكر ، ثم بكى حتى جرج وائل دموعه جانبي لحيته ، ثم قال : « والذي نفس محمد ، بيده لو تعلمون من علم الآخرة ما أعلم ، لمشيتم إلى الصعيد ، فلحثيتم على رؤوسكم التراب » (ابن ابي الدنيا
أن رسول الله صلى الله عليه وسلم قال : « إن النار لا ينام هاربها ، وإن الجنة لا ينام طالبها . اطلبوا الجنة جهدكم ، واهربوا من النار جهدكم »(ابن ابي الدنيا
അതുകൊണ്ട് നരകത്തെ മുന്‍ഗാമികള്‍ വല്ലാതെ പേടിച്ചു. ഒരിക്കല്‍ അവിടന്ന് ഖുര്‍ആനിലെ തഹ്‌രീം ആറാം സൂക്തം സ്വഹാബത്തിന് ഓതിക്കേള്‍പ്പിക്കുകയായിരുന്നു.
فخر فتى مغشيا عليه فوضع النبي صلى الله عليه و آله و سلم يده على فؤاده فإذا هو يتحرك فقال : رسول الله صلى الله عليه و آله وسلم : يا فتى قل : لا إله إلا الله فقالها فبشره بالجنة
സമാനമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
سمع عمر بن الخطاب ـ رضي الله عنه ـ رجلا يتهجد في الليل و يقرأ سورة الطور فلما بلغ إلى قوله تعالى
{ إن عذاب ربك لواقع * ما له من دافع }
قال عمر : قسم و رب الكعبة حق ثم رجع إلى منزله فمرض شهرا يعوده الناس لا يدرون ما مرضه
عن حسين بن محمد عن فضيل عن محمد بن مطرف قال : حدثني الثقة أن شابا من الأنصار دخل خوف النار قلبه فجلس في البيت فأتاه النبي صلى الله عليه و سلم فقام إليه فاعتنقه فشهق شهقة خرجت نفسه فقال النبي صلى الله عليه و سلم : جهزوا صاحبكم فلذ خوف النار كبده (احمد) و روي من وجه آخر متصلا خرجه ابن أبي الدنيا حدثنا الحسن بن يحيى حدثنا حازم بن جبل بن أبي نضرة العبدي عن أبي سنان عن الحسن عن حذيفة قال : كان شاب على عهد رسول الله صلى الله عليه و سلم يبكي عند ذكر النار حتى حبسه ذلك في البيت فذكر ذلك للنبي صلى الله عليه و سلم فأتاه النبي صلى الله عليه و سلم فلما نظر إليه الشاب قام إليه و اعتنقه و خر ميتا قال النبي صلى الله عليه و سلم : جهزوا صاحبكم فإن الفرق من النار فلذ كبده و الذي نفسي بيده لقد أعاذ الله منها فمن رجا شيئا طلبه و من خاف شيئا هرب منه
اشتكى داود الطائي أياما و كان سبب علته أنه مر بآية فيها ذكر النار فكررها مرارا في ليلته فأصبح مريضا فوجدوه قد مات و رأسه على لبنة (ابو نعيم)
قرأ عبد الله بن وهب كتاب الأهوال فمر في صفة النار فشهق فغشي عليه فحمل إلى منزله و عاش أياما ثم مات رحمه الله. أن أبا موسى الأشعري خطب الناس بالبصيرة فذكر في خطبته النار فبكى حتى سقطت دموعه على المنبر قال : و بكى الناس يومئذ بكاء شديدا. قال الحجاج لسعيد بن جبير : بلغني أنك لم تضحك قط قال : كيف أضحك وجهنم قد سعرت و الأغلال قد نصبت و الزبانية قد أعدت ؟
നരകം കത്തിക്കാന്‍ രണ്ടു വസ്തുക്കളാണ് ഉപയോഗിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (തഹ്‌രീം: 6). ഒന്ന് ഹിജാറത്ത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ബിംബങ്ങളോ അല്ലെങ്കില്‍ മറ്റു പ്രത്യേകം വല്ല കല്ലുകളോ ആകാം. ഇബ്‌നു റജബ് പറയുന്നു:
يقول ابن رجب : ” وأكثر المفسرين على أن المراد بالحجارة حجارة الكبريت توقد بها النار . ويقال : إن فيها خمسة أنواع من العذاب ليس في غيرها : سرعة الإيقاد ، ونتن الرائحة ، وكثرة الدخان ، وشدة الالتصاق بالأبدان ، قوة حرها إذا حميت ”
فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (البقرة
രണ്ടാമത്തേത് പാപികളും മുശ്‌രിക്കുകളുമായ ആളുകള്‍. ഇവര്‍ ഭീകര രൂപികളും കണ്ടാല്‍ പേടി തോന്നുന്നവരുമായിരിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
….فَقَالَ : سَمِعْتُ رَسُولَ اللهِ صَلَّى الله عَلَيه وسَلَّم يَقُولُ : يُحْشَرُ السَّقْطُ ، إِلَى الشَّيْخِ الْفَانِيَ ، الْمُؤْمِنُونَ مِنْهُمْ ، أَبْنَاءُ ثَلاَثٍ وَثَلاَثِينَ سَنَةً ، فِي خَلْقِ آدَمَ ، وَحُسْنِ يُوسُفَ ، وَقَلْبِ أَيُّوبَ ، جُردًا مُكَحَّلِينَ ، أَوْ إِلَى أَفَانِي ، فَقُلْتُ لَهُ : فَكَيْفَ بِالْكَافِرِ ؟ قَالَ : يُعَظَّمُ لِلنَّارِ حَتَّى يَصِيرَ جِلْدُهُ أَرْبَعِينَ بَاعًا ، وَحَتَّى يَصِيرَ نَابٌ مِنْ أَنْيَابِهِ مِثْلَ أُحُدٍ. رَوَاهُ أَبُو يَعْلَى الْمَوْصِلِيُّ.
عَنْ أَبِي هُرَيْرَةَ يَرْفَعُهُ قَالَ مَا بَيْنَ مَنْكِبَيْ الْكَافِرِ فِي النَّارِ مَسِيرَةُ ثَلَاثَةِ أَيَّامٍ لِلرَّاكِبِ الْمُسْرِعِ (مسلم
عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ غِلَظَ جِلْدِ الْكَافِرِ اثْنَانِ وَأَرْبَعُونَ ذِرَاعًا وَإِنَّ ضِرْسَهُ مِثْلُ أُحُدٍ وَإِنَّ مَجْلِسَهُ مِنْ جَهَنَّمَ كَمَا بَيْنَ مَكَّةَ وَالْمَدِينَة (ترمذي
عن أبي هريرة عن النبي صلى الله عليه و آله وسلم قال : ضرس الكافر يوم القيامة مثل أحد و عرض جلده سبعون ذراعا و عضده مثل البيضاء و فخذه مثل ورقان و مقعده من النار مثل ما بيني و بين الربذة (حاكم
عن أبي سعيد الخدري عن النبي صلى الله عليه و آله وسلم قال : إن الكافر ليعظم حتى إن ضرسه لأعظم من أحد و فضيلة جسده على ضرسه كفضيلة جسد أحدكم على ضرسه (ابن ماجة
ഇവര്‍ക്ക് നല്‍കപ്പെടുന്ന ഭക്ഷണം മൂന്നു വിധമാണ്.
1. ضَرِيعٍ: മറുഭൂമിയില്‍ കാണപ്പെടുന്ന ഒരുതരം മുള്‍ച്ചെടിയാണിത്.
لَيْسَ لَهُمْ طَعَامٌ إِلَّا مِنْ ضَرِيعٍ (6) لَا يُسْمِنُ وَلَا يُغْنِي مِنْ جُوعٍ (الغاشية
2. സക്കൂം: നരകത്തിന്റെ അടിത്തട്ടില്‍ വളരുന്ന ഒരു ചെടി.
أَذَلِكَ خَيْرٌ نُزُلًا أَمْ شَجَرَةُ الزَّقُّومِ (62) إِنَّا جَعَلْنَاهَا فِتْنَةً لِلظَّالِمِينَ (63) إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ (64) طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ (صافات
അവിടന്ന് പറഞ്ഞു:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَوْ أَنَّ قَطْرَةً مِنْ الزَّقُّومِ قُطِرَتْ فِي دَارِ الدُّنْيَا لَأَفْسَدَتْ عَلَى أَهْلِ الدُّنْيَا مَعَايِشَهُمْ فَكَيْفَ بِمَنْ يَكُونُ طَعَامَهُ (ترمذي
3. ഗിസ് ലീന്‍:
فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ (35) وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ (36) لَا يَأْكُلُهُ إِلَّا الْخَاطِئُونَ (الحاقة
ഇവക്കു പുറമെ തീയും ഇവര്‍ക്ക് തിന്നാന്‍ കൊടുക്കുന്നതാണ്. ബഖറ: 174, നിസാഅ്: 10
നരകക്കാരുടെ പാനീയം അഞ്ചെണ്ണമാണ്:
1. ഹമീം: അതികഠിനമായ ചൂടുള്ള വെള്ളം (റഹ്മാന്‍: 44).
2. ഗസ്സാഖ്: കൊടും തണുപ്പുള്ള വെള്ളം (സ്വാദ്: 57).
3. സ്വദീദ്: നരകവാസികളുടെ ചലവും രക്തവും (ഇബ്‌റാഹീം: 16)
4. മുഹ് ല്‍: താര്‍ ഉരുക്കിയത് (കഹ്ഫ്: 29).
5. ത്വീനത്തുല്‍ ഖബാല്‍:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلُّ مُسْكِرٍ حَرَامٌ إِنَّ عَلَى اللَّهِ عَزَّ وَجَلَّ عَهْدًا لِمَنْ يَشْرَبُ الْمُسْكِرَ أَنْ يَسْقِيَهُ مِنْ طِينَةِ الْخَبَالِ قَالُوا يَا رَسُولَ اللَّهِ وَمَا طِينَةُ الْخَبَالِ قَالَ عَرَقُ أَهْلِ النَّارِ أَوْ عُصَارَةُ أَهْلِ النَّارِ (مسلم
അവരുടെ വസ്ത്രവും വിരിപ്പും പുതപ്പും എല്ലാം അഗ്നികൊണ്ടുള്ളതായിരിക്കും (ഖുര്‍ആന്‍, 7: 41, 22: 19). പുറമെ താര്‍ കൊണ്ടുള്ളതും.
وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُقَرَّنِينَ فِي الْأَصْفَادِ (49) سَرَابِيلُهُمْ مِنْ قَطِرَانٍ وَتَغْشَى وُجُوهَهُمُ النَّارُ (ابراهيم
നരകവാസികള്‍ അനുഭവിക്കേണ്ടിവരുന്ന നിരവധി ഭീതിതമായ ശിക്ഷകളെക്കുറിച്ച് ഖുര്‍ആനും ഹദീസും സംസാരിക്കുന്നുണ്ട്. ചിലത് കാണുക:
നരകത്തിലിട്ട് തൊലികള്‍ വേവിക്കല്‍ (നിസാഅ്: 56)
തീയിലിട്ട് ഉരുക്കല്‍ (ഹജ്ജ്: 19)
മുഖം കരിക്കല്‍, കറുപ്പിക്കല്‍ (മുഅ്മിനൂന്‍: 104, ആലുഇംറാന്‍ 16)
നരകത്തിലൂടെ വലിച്ചിഴക്കല്‍ (ഖമര്‍
കുടല്‍മാലകള്‍ പുറത്തുചാടല്‍
قَالَ سَمِعْتُهُ يَقُولُ يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ فَتَنْدَلِقُ أَقْتَابُهُ فِي النَّارِ فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ فَيَقُولُونَ أَيْ فُلَانُ مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ….(بخاري
ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും
” إن أهل النار ليبكون حتى لو أجريت السفن فى دموعهم جرت وإنهم ليبكون الدم ” رواه الحاكم
عن أنس بن مالك قال : قال رسول الله صلى الله عليه وسلم : « أيها الناس ابكوا ، فإن لم تبكوا فتباكوا ، فإن أهل النار يبكون حتى يصير في وجوههم كالجداول ، فتنفد الدموع ، فتقرح العيون ، حتى لو أن السفن أرخيت فيها لجرت » (ابن ابي الدنيا
ചങ്ങലക്കിടല്‍ (മുസ്സമ്മില്‍: 12)
വന്യമൃഗങ്ങളുടെയും തേളുകളുടെയും പാമ്പുകളുടെയും ആക്രമണം
حذيفة بن اليمان ، قال : أسر إلي رسول الله صلى الله عليه وسلم حديثا في النار ، فقال : « يا حذيفة ، إن في جهنم لسباعا من نار ، وكلابا من نار ، وكلاليب من نار ، وسيوفا من نار ، وإنه يبعث ملائكة يعلقون أهل النار بتلك الكلاليب بأحناكهم ، ويقطعونهم بتلك السيوف عضوا عضوا ، ويلقونهم إلى تلك السباع والكلاب ، كلما قطعوا عضوا عاد مكانه غضا جديدا » (ابن ابي الدنيا
قال رسول الله صلى الله عليه و آله وسلم : إن في النار حيات كأعناق البخاتي تلسع إحداهن اللسعة فيجد حموها إلى أربعين خريفا و إن في النار عقارب كأمثال البغال الموكفة تسلع إحداهن اللسعة فيجد حموتها أربعين سنة (احمد
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُسَلَّطُ عَلَى الْكَافِرِ فِي قَبْرِهِ تِسْعَةٌ وَتِسْعُونَ تِنِّينًا تَلْدَغُهُ حَتَّى تَقُومَ السَّاعَةُ فَلَوْ أَنَّ تِنِّينًا مِنْهَا نَفَخَ فِي الْأَرْضِ مَا أَنْبَتَتْ خَضْرَاءَ (احمد
ഇത്ര കഠിനവും കഠോരവുമായ നരകശിക്ഷയില്‍നിന്നു കാക്കപ്പെടാന്‍ നാം എന്തു ചെയ്യണം? ഒന്ന്, അല്ലാഹുവിനോട് കാവല്‍ തേടുക.
حديث أنس عن النبي صلى الله عليه و آله وسلم قال : ما من مسلم يسأل الله الجنة ثلاثا إلا قالت الجنة : اللهم أدخله الجنة و من استجار من النار ثلاثا قالت النار : اللهم أجره من النار (ترمذي
حديث أبي هريرة رضي الله عنه عن النبي صلى الله عليه و آله وسلم قال : ما استجار عبد من النار سبع مرات إلا قالت النار : يا رب إن عبدك فلانا استجار مني فأجره و لا سأل عبد الجنة سبع مرات إلا قالت الجنة : يا رب إن عبدك فلانا سألني فأدخله الجنة (بزار
മറ്റൊന്ന് നരകത്തെ പേടിച്ച് കണ്ണുനീര്‍ വാര്‍ക്കുക.
عَنْ أَبِي هُرَيْرَةَ قَالَ
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ وَلَا يَجْتَمِعُ غُبَارٌ فِي سَبِيلِ اللَّهِ وَدُخَانُ جَهَنَّمَ (ترمذي
അതുകൊണ്ട് അവിടന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:
اللهم ارزقنى عينين هطالتين تشفيان القلب بذروف الدموع من خشيتك قبل أن تكون الدموع دمًا والأضراس جمرًا (ابن عساكر
ഈ രണ്ടു കാര്യങ്ങള്‍ക്കുവേണ്ടിയാവട്ടെ വരുന്ന പത്ത് നാം ഉപയോഗിക്കുന്നത്.

Thursday, June 23, 2016

ഇസ്‌ലാമാണ് എനിക്ക് കരുത്തും ആത്മവിശ്വാസവും നല്‍കിയത്‌

(മുഹമ്മദ്‌ അലിയുടെ ആത്മകഥയായ The Soul Of a Butterfly യിലെ ആമുഖം)
ബോക്സിങ്ങില്‍ നിന്നും വിരമിച്ച ശേഷം ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്.ബോക്സിങ് ജീവിതത്തില്‍ യഥാര്‍ത്ഥ മുഹമ്മദ് അലിയെ നിങ്ങള്‍ കണ്ടിട്ടില്ല.കുറച്ച് ബോക്സിങും പ്രകടനങ്ങളും മാത്രമാണ് നിങ്ങള്‍ കണ്ടത്.ബോക്സിങില്‍ നിന്നും വിരമിച്ച ശേഷമാണ് എന്‍റെ ശരിയായ ജോലി ആരംഭിച്ചത്.ഒരുകാലത്ത് എന്‍റെ മസിലുകളും കരുത്തും പുഷ്ടിപ്പെടുത്തിയത് പോലെ, എന്‍റെ ആത്മീയത പരിപോഷിപ്പിക്കുവാന്‍ എനിക്കിപ്പോള്‍ ഏറെ സമയമുണ്ട്.
ലോകത്തിലേക്ക് ഞാന്‍ നോക്കുമ്പോള്‍, ഒരുപാട് ആളുകള്‍ ഭംഗിയുള്ള വലിയ വീടുകള്‍ പണിയുന്നതാണ് ഞാന്‍ കാണുന്നത്.എന്നാല്‍, അവര്‍ ജീവിക്കുന്നതാകട്ടെ, ‘തകര്‍ന്നടിഞ്ഞ’ ഭവനങ്ങളിലും..!! എങ്ങനെ ജീവിക്കാമെന്ന് പഠിക്കാനുള്ളതിനേക്കാള്‍ ഏറെ സമയം , എങ്ങനെ സമ്പാദിക്കാം എന്ന് പഠിക്കാനാണ് നാം ചിലവഴിക്കുന്നത്.ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിശ്വാസങ്ങള്‍ നിങ്ങളോട് പങ്കുവെക്കാന്‍ ഞാന്‍ കരുതുന്നു .എന്‍റെ ഇസ്ലാം പഠനത്തില്‍ ഞാന്‍ അറിഞ്ഞ, എന്‍റെ ഹൃദയത്തിന് പ്രചോദനം നല്‍കിയ, എന്‍റെ ആത്മാവിനെ സ്പര്‍ശിച്ച അനവധി ആശയങ്ങളെക്കുറിച്ച് ; തത്വങ്ങളെയും ചരിത്രങ്ങളെയും കുറിച്ച് .ഈ അറിഞ്ഞതെല്ലാം, എന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോള്‍, ഞാനത് ലോകത്തിന് സമ്മാനിക്കുന്നു

ഞാനിപ്പോഴും എന്‍റെ മതത്തിന്‍റെ പ്രചരണങ്ങളില്‍ മുഴുകാറുണ്ടോയെന്ന് ആളുകള്‍ ചോദിക്കാറുണ്ട്.സത്യം പറയട്ടെ, എല്ലാ ദിനങ്ങളും എന്‍റെ വിശ്വാസത്തെക്കുറിച്ച് എനിക്ക് സംസാരിച്ച് കൊണ്ടേയിരിക്കാന്‍ കഴിയും.കാരണം, എന്‍റെ ജീവിതത്തിലെ മറ്റെന്തിനെക്കാളുമേറെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.ഭൂമിയിലെ സമുദ്രങ്ങളെല്ലാം മഷിയാക്കിയാലും, സകല വൃക്ഷങ്ങളും പേനകളാക്കിയാലും ശരി , അവയൊന്നും ദൈവത്തിന്‍റെ അറിവിനെ എഴുതിത്തീര്‍ക്കാന്‍ പര്യാപ്തമല്ല.ആ ദൈവത്തെ തിരിച്ചറിയുന്നതില്‍ ഒരു കരുത്തുണ്ട്.അതാണെന്നെ വിനയാന്വിതനായി നിലനിറുത്തുന്നത്.ദൈവത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പഠിക്കും തോറും , എനിക്കെത്ര കുറച്ചു മാത്രമേ അറിയുകയുള്ളൂ എന്ന് ഞാന്‍ കൂടുതല്‍ തിരിച്ചറിയുന്നു. അത്കൊണ്ട് തന്നെ ഞാനിപ്പോഴും തിരിച്ചറിവ് നേടിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.കാരണം , ദൈവത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മഹത്വമേറിയ മറ്റൊന്നുമില്ല.
ചരിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ മഹത്തുക്കളൊന്നും തന്നെ സ്വയം മഹാന്മാരാകാന്‍ ആഗ്രഹിച്ചിട്ടില്ല.മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യാന്‍ അവസരങ്ങളുണ്ടാക്കാനും ദൈവത്തിലേക്ക് അടുക്കാനുമാണ് അവരെല്ലാം ശ്രമിച്ചത്.ഞാന്‍ എല്ലാം തികഞ്ഞ ആളൊന്നുമല്ല. എനിക്കറിയാം , പല കാര്യങ്ങളും ഇനിയും എനിക്ക് ചെയ്യാനുണ്ട്. അതിനുള്ള ഒരുക്കത്തിലാണ് ഞാന്‍ .ഇതിനകം പല കാര്യങ്ങളും ഞാന്‍ ചെയ്തുതീർത്തിട്ടുണ്ട്. അതിലൊന്നും ഞാന്‍ അഭിമാനം കൊള്ളുന്നുമില്ല.പ്രത്യേകിച്ച് , അവയെല്ലാം മറ്റുള്ളവരില്‍ വേദനക്ക് കാരണമായിട്ടുണ്ടെങ്കില്‍.ഞാന്‍ ദൈവത്തോട് പൊറുക്കലിനെ തേടുന്നു.
ഞാന്‍ എവിടെ പോയാലും ആളുകളെന്‍റെ മുഖം തിരിച്ചറിയുകയും എന്‍റെ പേര് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.ജനങ്ങള്‍ എന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.അവരെന്നെ പരിഗണിക്കുന്നുമുണ്ട്.ഒരാള്‍ക്ക് ഉണ്ടാകാവുന്നതിലധികം കരുത്തും സ്വാധീനവുമാണത്.അതുകൊണ്ട് തന്നെ, എന്‍റെ പ്രശസ്തി ശരിയായ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ട ബാധ്യത എനിക്കുണ്ട്.അതു ഞാന്‍ തിരിച്ചറിയുന്നു.ജീവിതത്തിലെ സഥാനങ്ങളോ നിറമോ മതമോ നോക്കാതെ എല്ലാവര്‍ക്കും, എപ്പോഴും നന്മകള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതിന്‍റെ കാരണങ്ങളിലൊന്ന് അതാണ്.തങ്ങള്‍ മറ്റുള്ളവരേക്കാള്‍ പ്രാധാന്യമുള്ളവരാണെന്ന് ചിലയാളുകള്‍ കരുതുന്നുണ്ടെങ്കിലും, ദൈവത്തിന്‍റെ അടുക്കല്‍ എല്ലാവരും സമന്‍മാരാണ്.നമ്മുടെ ഹൃദയത്തിലുള്ളത് എന്താണെന്നതാണ് മുഖ്യം.

പലരും പറയുന്നത്, എന്‍റെ ബോക്സിങ് ജീവിതത്തില്‍ ഞാന്‍ വല്ലാതെ പണം പാഴാക്കിയിട്ടുണ്ടെന്നാണ്. എന്നെ പലയാളുകളും ചൂഷണം ചെയ്തതിനെക്കുറിച്ചും, എന്‍റെ അടുക്കല്‍ നിന്നും മോഷ്ടിച്ചതിനെക്കുറിച്ചും, എന്നിട്ടും അവരെയെല്ലാം വെറുതെ വിട്ടതിനെക്കുറിച്ചുമെല്ലാം അവരൊക്കെ എഴുതാറുണ്ട്.ആളുകള്‍ എന്നെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോഴും, ഞാനെങ്ങനെയാണ് അവരോട് പെരുമാറിയതെന്നതാണ് പ്രധാനം.ഞാന്‍ ദൈവത്തോട് മറുപടി പറയേണ്ടതുണ്ട്.മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എനിക്ക് വയ്യ.സ്വന്തം കാര്യങ്ങള്‍ക്ക് അവര്‍ തന്നെ ദൈവത്തോട് മറുപടി പറയട്ടെ.ഞാന്‍ ക്ഷമയില്‍ വിശ്വസിക്കുന്നത് കൊണ്ട് തന്നെ, എന്നെ വേദനിപ്പിച്ചവര്‍ക്കെതിരെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൈവത്തോട് തേടിയിട്ടില്ല.എനിക്ക് മാപ്പ് ചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന പോലെ , മാപ്പ് നല്‍കാനുമാണ് ഞാന്‍ ശീലിച്ചത്.ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളതെന്ത് , അയാളുടെ യഥാര്‍ത്ഥ ഉദ്ധേശമെന്ത് – ഇതെല്ലാം ദൈവത്തിന് മാത്രമേ അറിയൂ.അവന്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.
എനിക്ക് ചുറ്റും നിസ്സഹായരായ അനേകം ആളുകളുണ്ടായിരുന്നു.അവരില്‍ അനേകം പേരെ എന്നാലാകും വിധം സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.അതില്‍ തെറ്റൊന്നുമില്ല.എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കാന്‍ സാധിച്ചപ്പോള്‍ തന്നെയും , ആവശ്യക്കാര്‍ക്ക് ഞാന്‍ നല്‍കിയിട്ടുണ്ട്. ദൈവമെന്നെ ആവശ്യത്തിന് സമ്പന്നനാക്കിയിട്ടുണ്ടെന്നത് തന്നെ കാരണം.കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ , ദൈവത്തിന്‍റെ പേരില്‍ എത്രയധികം ഞാന്‍ നല്‍കിയോ , അതിനേക്കാളേറെ ദൈവം എനിക്ക് തിരിച്ചു നല്‍കിയതായി അനുഭവപ്പെടുന്നുണ്ട്.ഞാന്‍ സഹായിച്ച ആളുകളെക്കുറിച്ചോ ചെയ്ത സേവനങ്ങളെ കുറിച്ചോ പറയാന്‍ ശ്രമിക്കുകയല്ല ഞാന്‍ .കാരണം , തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ മാത്രമേ , നമുക്ക് യഥാര്‍ത്ഥ ഔദാര്യവാന്മാരാകാന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
രാത്രിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ , എന്നോട് തന്നെ ഞാന്‍ ചോദിക്കും ; ` നാളെ ഞാന്‍ ഉണരുന്നില്ലെങ്കില്‍ , ഇന്നെങ്ങനെയാണ് ഞാന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്ത് എനിക്ക് അഭിമാനിക്കുവാന്‍ കഴിയുമോ..?? ‘. എന്‍റെ മനസ്സിലുയരുന്ന ആ ചോദ്യത്തോടെ , എനിക്ക് സാധിക്കുന്നത്രയും നന്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു.അതെന്‍റെ വിശ്വാസത്തിന് വേണ്ടി നിലകൊള്ളുന്നതാകട്ടെ , ഒരു ഓട്ടോഗ്രാഫ് ഒപ്പിടുന്നതോ ആളുകള്‍ക്ക് കേവലം ഹസ്തദാനം നല്‍കുന്നതോ ആകട്ടെ.ജനങ്ങളെ സന്തോഷിപ്പിക്കാനും അവരെ സ്വര്‍ഗത്തിലേക്ക് എത്തിക്കാനുമാണ് ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്തുടനീളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.എല്ലാ തരം ആളുകളുമായി ഇടപഴകിയിട്ടുമുണ്ട്.എല്ലാവരെയും പലയിടങ്ങളിലായി വിന്യസിപ്പിക്കുകയും , നമ്മളയെല്ലാം വ്യത്യസ്തരാക്കുകയും ചെയ്തതിലൂടെ ദൈവം പ്രപഞ്ചത്തെ അലങ്കരിക്കുകയായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.നമ്മുടെ വ്യതിരിക്തതകളെ ആദരിക്കുകയും സാമ്യതകളെ ആഘോഷിക്കുകയും ചെയ്ത് കൊണ്ട് , തിരിച്ചറിവുകളുടെ മേല്‍ നീങ്ങലായിരിക്കണം നമ്മുടെ രാജ്യങ്ങളുടെ ലക്ഷ്യം.ബഹുസ്വരതയിലെ സൗന്ദര്യത്തെ നാം വിലമതിക്കണം.എല്ലാ പുഷ്പങ്ങള്‍ക്കും ഒരേ നിറവും രൂപവും വലിപ്പവുമായിരുന്നെങ്കില്‍ , ലോകം വളരെ മടുപ്പിക്കുന്നതായിരിക്കുമല്ലോ.
റിങ്ങിനകത്തും പുറത്തുമായി ദൈവം എന്നിലൂടെ പ്രവര്‍ത്തിച്ച നിമിഷങ്ങളെ തിരിച്ചറിയുക എന്നതായിരുന്നു എന്‍റെ ആത്മീയതയുടെ മുഖ്യ വശം.ചെറുപ്പത്തിലെനിക്ക് എഴുതാനും വായിക്കാനുമെല്ലാം ബുദ്ധിമുട്ടായിരുന്നു.കഷ്ടിച്ച് ഞാന്‍ ഹൈസ്ക്കൂള്‍ പാസായി.Dyslexia (പദാന്ധത ) എന്നായിരുന്നു എന്‍റെ അവസ്ഥക്ക് അവര്‍ പറഞ്ഞ പേര്.ഞാന്‍ സ്കൂളിലായിരുന്നപ്പോള്‍ , പഠനത്തില്‍ പിന്നാക്കമായവരെല്ലാം വിഡ്ഡികളാണെന്നായിരുന്നു അധ്യാപകരുടെ വെപ്പ്.എന്നെ സംബന്ധിച്ചേടത്തോളം സ്കൂളൊരു വെല്ലുവിളിയായിരുന്നു.എന്നാല്‍, എല്ലാം മടുത്ത് ഒതുങ്ങിയിരിക്കാന്‍ ഞാന്‍ തയ്യാറായില്ല.എല്ലായിടത്തും എനിക്കുള്ള വഴികള്‍ ഞാന്‍ കണ്ടെത്തി.ദൈവം എനിക്ക് നല്‍കിയ മാര്‍ഗത്തിലൂടെ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.മൂല്യമുള്ളതെന്ന് ഞാന്‍ കരുതുന്ന വല്ലതും കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ ഞാനതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും , ഞാനത് മനഃപാഠമാക്കും.വല്ലതും നന്മയാണെന്ന് തോന്നിയാല്‍ , അതെന്‍റെ ജീവിതത്തിന്‍റെ ഭാഗവുമാകും.ഇതായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.
എല്ലായ്പ്പോഴും ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കുകയാണെന്ന് എനിക്ക് തോന്നി.അറിവും ആത്മവിശ്വാസവും ആത്മസ്ഥിരതയും തിരിച്ചറിവുമെല്ലാം അവനെനിക്ക് നല്‍കി.ജീവിതത്തെയും മനുഷ്യരെയുമെല്ലാം ഞാന്‍ പഠിച്ചു.എഴുത്തിലും വായനയിലും ഒരുപക്ഷെ ഞാന്‍ ദരിദ്രനായിരിക്കാം.എന്നാല്‍ ,സ്നേഹം , അനുകമ്പ പോലെയുള്ള ഹൃദയവികാരങ്ങളില്‍ ഞാന്‍ സമ്പന്നനാണ്.ഞാന്‍ കാലങ്ങളായി വായിക്കാറുള്ള പഴയൊരു വാചകമുണ്ട്.അതിങ്ങനെ , “ എവിടെയാണ് മനുഷ്യന്‍റെ സമ്പത്ത്..?? അവന്‍റെ സമ്പത്ത് അറിവാണ്.അവന്‍റെ സമ്പത്ത് ഒരുക്കൂട്ടി വെക്കുകയാണെങ്കില്‍ , അവനത് അനുഭവിക്കാന്‍ കഴിയില്ലല്ലോ..”
എന്‍റെ അറിവും സ്നേഹവും ആത്മീയതയുമാണ് എന്‍റെ സമ്പത്ത്.എന്‍റെ ജനതയുടെ നല്ലൊരു പ്രതിനിധിയാകാന്‍ എന്‍റെ അറിവിനെ ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.എനിക്ക് അന്ധനാകാന്‍ വയ്യ.കാരണം , അന്ധരെ അന്ധന്‍ നയിച്ചാല്‍ , എല്ലാവരും കുഴിയിലാകും.
കാലങ്ങളിലൂടെയാണ് എന്‍റെ ചിന്തകള്‍ വളര്‍ന്നത് .ചില വീക്ഷണങ്ങള്‍ മാറിയിട്ടുമുണ്ട്.ഞാന്‍ ജീവിക്കുന്ന കാലത്തോളം , കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.കാരണം ,ഹൃദയത്തിന്‍റെ ജോലി കഴിഞ്ഞിട്ടില്ല.ജീവിതത്തിലുടനീളം ഞാന്‍ ഞാന്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്‍റെ ഇഛ , ധൈര്യം , കരുത്ത് -ഇവയെല്ലാം പരീക്ഷണ വിധേയമായിട്ടുണ്ട്.ഇപ്പോള്‍ എന്‍റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.എന്‍റെ വഴിയിലുടനീളെ ദൈവം എന്നോടൊപ്പമുണ്ടായിട്ടുണ്ട്.എല്ലാത്തിനുമുപരി ഇപ്പോഴും അവന്‍ എന്‍റെ കൂടെയുണ്ട്.
ഓരോ ചുവടിലും , ശ്വാസത്തിലും , നിമിഷത്തിലും എന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഇത് നീണ്ട പാതയാണ്.ഞാനെന്‍റെ അനുരാഗത്തിന്‍റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു ; സത്യവും സമാധാനവും തിരിച്ചറിവും തേടിക്കൊണ്ട്.. ഞാനിപ്പോഴും അറിവ് തേടുകയാണ്..!!
(മുഹമ്മദ്‌ അലിയുടെ ആത്മകഥയായ The Soul Of a Butterfly യിലെ ആമുഖം)