Sunday, August 17, 2014

പ്രായപൂർത്തിയായാൽ മക്കൾക്ക് കല്യാണം കഴിച്ചു കൊടുക്കുക ; കിൽത്താൻ ഖാസി


കിൽത്താൻ ദ്വീപ്‌: റഹ്മത്തുൽ ഇസ്ലാം മദ്രസ്സയിലെ SKSBV  യുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാത്രി നടത്തപെട്ട പഠന ക്ളാസ് വളരെ ഏറെ ആകർഷണീയമായി.
 നാടിന്റെ സ്പന്തനങ്ങൾ തൊട്ടറിഞ്ഞ കിൽത്താൻ ദ്വീപിന്റെ സ്വന്തം ഖാസി  ബഹു: ശം ഊൻ ഫൈസി "നിഖാഹ്, ത്വലാഖ്" എന്നീ വിഷയങ്ങളെ ആസ്പതമാകി ആയിരുന്നു ക്ലാസെടുത്തിരുന്നത് 
  ദ്വീപിന്റെ സാഹജര്യങ്ങളിൽ ചെയ്തു പോകുന്ന തെറ്റുകളും, പ്രായപൂർത്തിയായ കുട്ടികൾക്ക് ആവശ്യമായ ഇണകളെ രക്ഷിതാക്കൾ കണ്ടെത്താതിരുന്നാൽ വരുന്ന അപകടങ്ങളും അദ്ദേഹം തന്റെ പ്രസംഗത്തിൽ തുറന്നു കാട്ടി 
    വിവാഹത്തിനും മറ്റും എറ്റവും ഉത്തമമായ സമയങ്ങളും, മാസങ്ങളും, ദിവസങ്ങളും ഉണർത്തുകയും വിവാഹം ചെയ്യാതെ ജീവിച്ചു തീർക്കുന്നവരുടെ ജീവിതം പാഴാവുന്നതും, ഒരു നിമിഷത്തെ ദേഷ്യത്തിനു വേണ്ടി ഇണയെ ത്വലാഖ് ചൊലുന്നത് വളരെ ഏറെ മന:പ്രയാസം ഉണ്ടാക്കുമെണ്ണ്‍    അദ്ദേഹം പറഞ്ഞു  
    ത്വലാഖ് മൂന്നും ചൊള്ളിയവൻ അവളെ നിഖാഹ് ചെയ്യണമെങ്കിൽ ഇദ്ദ കഴിഞ്ഞ ശേഷം വേറൊരാൾ അവളെ നിഖാഹ് കഴിക്കുകയും ബന്ദ്പെടുകയും ത്വലാക് ചൊല്ലുകയും ചെയ്യേണ്ടതുണ്ടെന്നും പ്രായപൂർത്തിയായ മക്കളെ കെട്ടിച്ചു വിടാത്ത രക്ഷിതാക്കൾ പിന്നീട് ആ കുട്ടികൾ ചെയ്യുന്ന കുറ്റത്തിൻ ഉത്തരവാതികളാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
    ഇശാ നമസ്കാരത്തൊടെ തുടക്കം കുറിച്ച ക്ളാസ് രാതി 11 മണിയോടെ അവസാനിച്ചു 

No comments:

Post a Comment